Popular Posts

Monday, December 19, 2011

പുകവലി


ഞാനുരച്ച തീപ്പെട്ടിക്കൊള്ളിയിൽനിന്നും
നിന്റെയുള്ളിലും,
കണ്ണിലും,കവിളിലും
ചുണ്ടിലും,ചിരിയിലും,
വാക്കിലും, നോക്കിലും
പ്രണയം കത്തിപ്പടർന്ന്
ആരോരുമറിയാതെ
ഗ്യാസ് കുറ്റിയിൽ പകർന്ന്
എല്ലാം പൊട്ടിത്തെറിച്ചൊടുങ്ങിപ്പോയല്ലോ!
ഇനി ഞാൻ നിന്റെ
ചിതയിൽ നിന്നീ-
സിഗരറ്റൊന്ന് കത്തിച്ചോട്ടേ!
               *****






                                                                                                                                   

14 comments:

  1. ഇനി ഞാൻ നിന്റെ
    ചിതയിൽ നിന്നീ-
    സിഗരറ്റൊന്ന് കത്തിച്ചോട്ടേ!
    നന്നായി ! അഭിനന്ദനങ്ങള്‍ !!

    ReplyDelete
  2. ഉടൻ വന്നതിനു നന്ദി മലപ്പുറം.

    ReplyDelete
  3. കൊള്ളാം, ഇപ്പോഴാണല്ലൊ കണ്ടത്. ഒരു തീപ്പെട്ടിക്കൊള്ളിമതി എല്ലാം തകരാൻ. അതു കഴിഞ്ഞാലോ, ആവശ്യത്തിന് ഒരു അഗ്നിനാളം ചിതയിൽനിന്നെടുക്കേണ്ടിവരും. ചെറുതെങ്കിലും നല്ല ആശയം. നല്ല ആശയം....തുടരെ വരട്ടെ.....ആശംസകൾ....

    ReplyDelete
  4. Perfect for 21 st century....selfish people n selfish world always looking for something what everhappens to others

    ReplyDelete
  5. ആശയം നല്ലത് തന്നെ. ഒരു ചെറിയ തീപ്പൊരിയില്‍ തീരാവുന്ന ജന്മങ്ങള്‍.. സത്യം..!!

    ReplyDelete
  6. അഭിനവ കാലഘട്ടത്തിന്‍റെ ജീര്‍ണ്ണതകളിലേക്കും, അപകടങ്ങളിലേക്കും , സര്‍വ്വോപരി നഗ്നമായ സത്യത്തിലേക്കും വിരല്‍ ചൂണ്ടുന്നു ഈ അഞ്ചാം പീടികക്കാരന്‍ കവി തന്‍റെ കുറുങ്കവിതയിലൂടെ. തീപ്പെട്ടിയോളം പോന്ന ഈ കവിതയ്ക്ക് ആമാടപ്പെട്ടിയുടെ വലിപ്പം .
    ഭാവുകങ്ങള്‍ .

    ReplyDelete
  7. നല്ല ആശയം വത്സന്‍ ..
    അഭിനന്ദനങ്ങള്‍...ഈ
    template വായനക്ക്
    വല്ലാത്ത വിഷമം തരുന്നു...
    എനിക്ക് മാത്രം ആണോ എന്ന് അറിയില്ല...

    ReplyDelete
  8. നന്ദി അബ്ദുക്കാ; എന്റെ ലോകത്തിനും.
    മാറ്റുന്നുണ്ട് വീണ്ടും കാണുമ്പോഴേക്കും.

    ReplyDelete
  9. ഇനി ഞാൻ നിന്റെ
    ചിതയിൽ നിന്നീ-
    സിഗരറ്റൊന്ന് ....

    ReplyDelete