Popular Posts

Saturday, November 5, 2011

ശ്രീപദ്മനാഭന്റെ നാലുചക്രം

              ശ്രീപദ്മനാഭന്റെ നാലുചക്രം
വത്സൻ അഞ്ചാംപീടിക
       പത്രവായന  വൾക്ക്‌ പഥ്യമല്ലാത്തതാണ് . രാവിലെ കുഞ്ഞുങ്ങളെ കുളിപ്പിക്കണം, തീറ്റണം, ഉടുപ്പിടുവിച്ച് സ്കൂളിലയക്കണം, ഭർത്താവിനെ  ലഞ്ച്ബോക്സ് നിറച്ച് ഓഫീസിലേക്കയക്കണം; എന്നിട്ട്  വേണം സ്വയം കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പുറപ്പെടാൻഅപ്പോഴേക്കും മണി ഒൻപത് കഴിഞ്ഞിരിക്കും. പിന്നെ ഒരോട്ടമാണ്ഇതിനിടയിൽ എവിടെയാ പത്രവായനക്കു നേരം. എന്നാൽ ഈയിടെയായി  അവൾ അതിരാവിലെ എഴുന്നേറ്റ് പത്രം വായിക്കാൻ തുടങ്ങി. ശ്രീപദ്മനാഭന്റെ നിലവറയിലെ സ്വർണ്ണരഹസ്യങ്ങളായിരുന്നു വായനക്കുള്ള പ്രേരണ. അതറിഞ്ഞ ശേഷം മാത്രം പത്രം എന്റെ മേശയിലെത്തുന്നത് പതിവായി.
   “കണ്ടില്ലേനാൽപ്പത്തഞ്ചു കാരറ്റുള്ള  സ്വർണാഭരണങ്ങളുണ്ടത്രേ നിലവറയിൽ. ഹോ! അതൊന്നു കണ്ടാൽ തന്നെ ജന്മസുക്ര്തമായേനേ.“
    “മുത്തച്ഛൻ പറയാറുള്ള ശ്രീപദ്മനാഭന്റെ നാലുചക്രത്തിന്റെ മഹത്വം ഇപ്പോൾ നിനക്ക് മനസ്സിലായിക്കാണുമല്ലോ?”
     പണ്ടുകാലത്ത് തിരുവിതാംകൂറിൽ ഉദ്യോഗത്തിലിരുന്ന ആദ്യ മലാബാറുകാരനായിരുന്നത്രേ മുത്തച്ഛൻ. അദ്ദേഹം കൈപ്പറ്റിയ ശ്രീപദ്മനാഭന്റെ നാലുചക്രത്തിന്റെ പുണ്യമാണ് ഇന്നത്തെ എല്ലാ നേട്ടത്തിനും കാരണമെന്ന്അച്ഛൻ പറയാറുണ്ട്. ഈ നാലുചക്രം കയ്യിലെത്തുന്ന ഒരു ജോലി നേടലായിരുന്നു അന്നത്തെ അഭ്യസ്തവിദ്യരുടെയെല്ലാം സ്വപ്നം. ജോലി ചെയ്ത് കിട്ടുന്ന വേതനമെന്നതിലുപരി മാന്യതയും മാഹാത്മ്യവും ഈനാലുചക്രത്തിന് അന്നുണ്ടായിരുന്നു.
      “ഇതെല്ലാം കാണുമ്പോൾ നിങ്ങളുടെ മുത്തച്ഛൻ പറഞ്ഞ വീരകഥകളും വിശ്വസിക്കാൻ തോന്നുന്നു.വെള്ളപ്പൊക്കം വന്നപ്പോൾ രാജഭടന്മാർ തോണിയിൽ സ്വർണനാണയങ്ങളുമായി വീടുകളിൽ പോയതൊക്കെ-“
       “ഇന്നുള്ളവർക്കെല്ലാം തമാശക്കഥകളായി തോന്നും
        അന്നൊരു കൊടും മഴക്കാലം. തുള്ളിക്കൊരുകുടമെന്നമട്ടിൽ ആഴ്ചകളോളം തോരാത്ത മഴ. പുഴകളും തോടുകളും കരകവിഞ്ഞു. ക്ര്ഷി നശിച്ചുനാടും നഗരവും വെള്ളത്തിനടിയിലായി. വളർത്തുമ്ര്ഗങ്ങൾ ഒഴുകി നടന്നു. ഏറെ പേർ മരിച്ചു വെള്ളമിറങ്ങിയപ്പോഴേക്കും നാട്ടിൽ ക്ഷാമം പടർന്നു. പകർച്ചവ്യാധിയും പട്ടിണിയും കരാളതാണ്ഡവമാടിഭരണാധികാരികൾ അവസരോചിതം ഉണർന്നു പ്രവർത്തിച്ചു. ശ്രീപദ്മനാഭദാസന്മാർ ക്ഷാമം നേരിടാനായി സമ്പത്തുമായി നാട്ടിലിറങ്ങി. രാജഭടന്മാർ ഓരോ ദേശത്തും വിതരണം ചെയ്തത്  സ്വർണനാണയങ്ങളായിരുന്നത്രേഞൊടിയിടയിൽ പട്ടിണിമരണങ്ങൾക്ക് മൂക്കുകയറിട്ടു. ക്രമേണ വറുതിയിൽനിന്നും പ്രജകൾ മോചിതരായി. നാട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

        “ഈ നിലവറയും നിധിയുമെല്ലാം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്ന് എനിക്കു തോന്നുന്നു
       “അതെന്താ അങ്ങനെ തോന്നാൻസ്വർണ്ണം കണ്ടു കണ്ണു മഞ്ഞളിച്ചു പോയോ?”
     “എന്നിട്ടൊന്നുമല്ല. നിങ്ങളുടെ അനിയൻ നേതാവില്ലേ? അവൻ നാഴികക്ക് നാൽപ്പതുവട്ടം ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രസംഗിക്കുന്ന ഒരു കഥയില്ലേ? അതിനി വിലപ്പോവില്ല.”
     “അതേതു കഥ?”
     അവളാ കഥ പറഞ്ഞു.:
     ലോകബാങ്കിൽ നിന്നെടുത്ത എൺപതിനായിരം കോടിയുടെ ആളോഹരി പങ്ക് കടക്കാരാണ് നാട്ടിലെ ഓരോ പൌരനും. പണക്കാരെന്നഹങ്കരിക്കുന്നവർ പോലും ഇങ്ങനെ നാണം കെട്ട കടക്കാരാണിവിടെ. പക്ഷേ ഇപ്പോഴിതാ ശ്രീപദ്മനാഭൻ വഴി നമ്മുടെ ആസ്തി ലക്ഷം കോടിയിലും കവിഞ്ഞിരിക്കുന്നു! ഇനിയുമുണ്ട്  നിലവറകൾ തുറക്കാൻ ബാക്കി. കണ്ടെത്തിയതിലേറെ ഇനിയും കണ്ടേക്കാം..  ലോകബാങ്ക് വായ്പ ഇവിടെ എത്രയോ തുച്ഛം. കടക്കാരെന്ന അപമാനഭാരം ഇനി നമുക്കില്ല. നാംറിച്ച്ആയി മാറിയിരിക്കുന്നു. നേതാക്കന്മാർ ആളോഹരി കടത്തെപ്പറ്റി പ്രസംഗിച്ച് ഇനി നമ്മെ അപമാനിക്കാൻ ധൈര്യപ്പെടില്ല. ഈ അവമതിയിൽ നിന്നും ജനതയെ ശ്രീപദ്മനാഭൻ രക്ഷിച്ചിരിക്കുന്നു!
      “! നീ ചില്ലറക്കാരിയല്ലല്ലോ! ഇത്രയും പ്രതീക്ഷിച്ചില്ല.“
      “ഒരു വെടിക്കുള്ളത് ആരുടെ കയ്യിലും കാണും
       സ്വർണ്ണത്തിന് റോക്കറ്റു പോലെ വില കുതിച്ചു കയറുന്ന ഈ ഘട്ടത്തിൽ, ഇനിയും സ്വർണ്ണക്കൂമ്പാരങ്ങളുടെ മായക്കാഴ്ച്ചകൾ കാണിക്കാതെ കാത്തുരക്ഷിക്കണേ ശ്രീപദ്മനഭാ എന്നു മനസ്സിൽ പറഞ്ഞു- മന്ത്രം പോലെ.
                                                             ***********
    Valsan anchampeedika, C.Poyil.P.O.,Pariyaaram,Kannur-670502(Mob:9446 852 882)

5 comments:

  1. //നേതാക്കന്മാർ ആളോഹരി കടത്തെപ്പറ്റി പ്രസംഗിച്ച് ഇനി നമ്മെ അപമാനിക്കാൻ ധൈര്യപ്പെടില്ല. ഈ അവമതിയിൽ നിന്നും ജനതയെ ശ്രീപദ്മനാഭൻ രക്ഷിച്ചിരിക്കുന്നു!// നന്നായിട്ടുണ്ട്. കഥയാണെങ്കിലും ആരും പറയാത്ത ഒരു കാര്യവും കഥയില്‍ പറഞ്ഞല്ലൊ. ആശംസകള്‍!

    ReplyDelete
  2. നന്നായി പറഞ്ഞിരിക്കുന്നു,,, നിധി തേടിപോയപ്പോൾ എടുത്തചിത്രം കാണാൻ തുറക്കുക,
    നിലവറ തേടിയ ഫോട്ടോകൾ
    കാണാം.

    ReplyDelete
  3. ഫോട്ടോ ‘നാലുചക്ര‘ത്തിന്റെ അനുഭവസ്പർശമായി.നന്ദി.

    ReplyDelete
  4. നാല് ചക്രത്തിന്റെ വിവരണം നന്നായി .
    ഈ എഴുത്തിലൂടെ കുറച്ചു പുരാതന അറിവുകളും പകര്‍ന്നു കിട്ടി .
    ആശംസകള്‍

    ReplyDelete
  5. ശ്രീപദ്മനാഭൻ വീണ്ടും വാർത്തയിൽ. സർക്കാർ മൂലക്കിരിക്കുന്ന മഴുവെടുത്ത പോൽ. 3 1/2 കോടി സംരക്ഷിക്കാൻ കൊടുക്കാമെന്നു പറഞ്ഞ് കൊടുത്തില്ല. ശ്രീപദ്മനാഭാ നീ തന്നെ നിന്നെ രക്ഷിച്ച
    statusco തുടരണേ....

    ReplyDelete