Popular Posts

Monday, December 19, 2011

പുകവലി


ഞാനുരച്ച തീപ്പെട്ടിക്കൊള്ളിയിൽനിന്നും
നിന്റെയുള്ളിലും,
കണ്ണിലും,കവിളിലും
ചുണ്ടിലും,ചിരിയിലും,
വാക്കിലും, നോക്കിലും
പ്രണയം കത്തിപ്പടർന്ന്
ആരോരുമറിയാതെ
ഗ്യാസ് കുറ്റിയിൽ പകർന്ന്
എല്ലാം പൊട്ടിത്തെറിച്ചൊടുങ്ങിപ്പോയല്ലോ!
ഇനി ഞാൻ നിന്റെ
ചിതയിൽ നിന്നീ-
സിഗരറ്റൊന്ന് കത്തിച്ചോട്ടേ!
               *****






                                                                                                                                   

Thursday, November 24, 2011

വൈകി എത്തുന്ന വണ്ടി

കൊങ്കണിൽ മണ്ണിടിഞ്ഞതിനാൽ
മംഗള വൈകിയാണോടുന്നത്
പരശുവും പതിവുപോലെ
അരമണിക്കൂർ പിറകിലാണ്
പത്തരയുടെ വണ്ടികാത്ത്
എത്രനേരം ഇവളിനിയും,  ഈ രാത്രി,
കാറ്റുപിടിച്ച ചാറ്റൽമഴയത്ത്, അതും ഒറ്റക്ക്
ആരോരും തുണയില്ലാതെ
ഈ പാളത്തിലിങ്ങനെ കിടക്കണം.....
                      *****

Saturday, November 5, 2011

ശ്രീപദ്മനാഭന്റെ നാലുചക്രം

              ശ്രീപദ്മനാഭന്റെ നാലുചക്രം
വത്സൻ അഞ്ചാംപീടിക
       പത്രവായന  വൾക്ക്‌ പഥ്യമല്ലാത്തതാണ് . രാവിലെ കുഞ്ഞുങ്ങളെ കുളിപ്പിക്കണം, തീറ്റണം, ഉടുപ്പിടുവിച്ച് സ്കൂളിലയക്കണം, ഭർത്താവിനെ  ലഞ്ച്ബോക്സ് നിറച്ച് ഓഫീസിലേക്കയക്കണം; എന്നിട്ട്  വേണം സ്വയം കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പുറപ്പെടാൻഅപ്പോഴേക്കും മണി ഒൻപത് കഴിഞ്ഞിരിക്കും. പിന്നെ ഒരോട്ടമാണ്ഇതിനിടയിൽ എവിടെയാ പത്രവായനക്കു നേരം. എന്നാൽ ഈയിടെയായി  അവൾ അതിരാവിലെ എഴുന്നേറ്റ് പത്രം വായിക്കാൻ തുടങ്ങി. ശ്രീപദ്മനാഭന്റെ നിലവറയിലെ സ്വർണ്ണരഹസ്യങ്ങളായിരുന്നു വായനക്കുള്ള പ്രേരണ. അതറിഞ്ഞ ശേഷം മാത്രം പത്രം എന്റെ മേശയിലെത്തുന്നത് പതിവായി.
   “കണ്ടില്ലേനാൽപ്പത്തഞ്ചു കാരറ്റുള്ള  സ്വർണാഭരണങ്ങളുണ്ടത്രേ നിലവറയിൽ. ഹോ! അതൊന്നു കണ്ടാൽ തന്നെ ജന്മസുക്ര്തമായേനേ.“
    “മുത്തച്ഛൻ പറയാറുള്ള ശ്രീപദ്മനാഭന്റെ നാലുചക്രത്തിന്റെ മഹത്വം ഇപ്പോൾ നിനക്ക് മനസ്സിലായിക്കാണുമല്ലോ?”
     പണ്ടുകാലത്ത് തിരുവിതാംകൂറിൽ ഉദ്യോഗത്തിലിരുന്ന ആദ്യ മലാബാറുകാരനായിരുന്നത്രേ മുത്തച്ഛൻ. അദ്ദേഹം കൈപ്പറ്റിയ ശ്രീപദ്മനാഭന്റെ നാലുചക്രത്തിന്റെ പുണ്യമാണ് ഇന്നത്തെ എല്ലാ നേട്ടത്തിനും കാരണമെന്ന്അച്ഛൻ പറയാറുണ്ട്. ഈ നാലുചക്രം കയ്യിലെത്തുന്ന ഒരു ജോലി നേടലായിരുന്നു അന്നത്തെ അഭ്യസ്തവിദ്യരുടെയെല്ലാം സ്വപ്നം. ജോലി ചെയ്ത് കിട്ടുന്ന വേതനമെന്നതിലുപരി മാന്യതയും മാഹാത്മ്യവും ഈനാലുചക്രത്തിന് അന്നുണ്ടായിരുന്നു.
      “ഇതെല്ലാം കാണുമ്പോൾ നിങ്ങളുടെ മുത്തച്ഛൻ പറഞ്ഞ വീരകഥകളും വിശ്വസിക്കാൻ തോന്നുന്നു.വെള്ളപ്പൊക്കം വന്നപ്പോൾ രാജഭടന്മാർ തോണിയിൽ സ്വർണനാണയങ്ങളുമായി വീടുകളിൽ പോയതൊക്കെ-“
       “ഇന്നുള്ളവർക്കെല്ലാം തമാശക്കഥകളായി തോന്നും
        അന്നൊരു കൊടും മഴക്കാലം. തുള്ളിക്കൊരുകുടമെന്നമട്ടിൽ ആഴ്ചകളോളം തോരാത്ത മഴ. പുഴകളും തോടുകളും കരകവിഞ്ഞു. ക്ര്ഷി നശിച്ചുനാടും നഗരവും വെള്ളത്തിനടിയിലായി. വളർത്തുമ്ര്ഗങ്ങൾ ഒഴുകി നടന്നു. ഏറെ പേർ മരിച്ചു വെള്ളമിറങ്ങിയപ്പോഴേക്കും നാട്ടിൽ ക്ഷാമം പടർന്നു. പകർച്ചവ്യാധിയും പട്ടിണിയും കരാളതാണ്ഡവമാടിഭരണാധികാരികൾ അവസരോചിതം ഉണർന്നു പ്രവർത്തിച്ചു. ശ്രീപദ്മനാഭദാസന്മാർ ക്ഷാമം നേരിടാനായി സമ്പത്തുമായി നാട്ടിലിറങ്ങി. രാജഭടന്മാർ ഓരോ ദേശത്തും വിതരണം ചെയ്തത്  സ്വർണനാണയങ്ങളായിരുന്നത്രേഞൊടിയിടയിൽ പട്ടിണിമരണങ്ങൾക്ക് മൂക്കുകയറിട്ടു. ക്രമേണ വറുതിയിൽനിന്നും പ്രജകൾ മോചിതരായി. നാട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

        “ഈ നിലവറയും നിധിയുമെല്ലാം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്ന് എനിക്കു തോന്നുന്നു
       “അതെന്താ അങ്ങനെ തോന്നാൻസ്വർണ്ണം കണ്ടു കണ്ണു മഞ്ഞളിച്ചു പോയോ?”
     “എന്നിട്ടൊന്നുമല്ല. നിങ്ങളുടെ അനിയൻ നേതാവില്ലേ? അവൻ നാഴികക്ക് നാൽപ്പതുവട്ടം ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രസംഗിക്കുന്ന ഒരു കഥയില്ലേ? അതിനി വിലപ്പോവില്ല.”
     “അതേതു കഥ?”
     അവളാ കഥ പറഞ്ഞു.:
     ലോകബാങ്കിൽ നിന്നെടുത്ത എൺപതിനായിരം കോടിയുടെ ആളോഹരി പങ്ക് കടക്കാരാണ് നാട്ടിലെ ഓരോ പൌരനും. പണക്കാരെന്നഹങ്കരിക്കുന്നവർ പോലും ഇങ്ങനെ നാണം കെട്ട കടക്കാരാണിവിടെ. പക്ഷേ ഇപ്പോഴിതാ ശ്രീപദ്മനാഭൻ വഴി നമ്മുടെ ആസ്തി ലക്ഷം കോടിയിലും കവിഞ്ഞിരിക്കുന്നു! ഇനിയുമുണ്ട്  നിലവറകൾ തുറക്കാൻ ബാക്കി. കണ്ടെത്തിയതിലേറെ ഇനിയും കണ്ടേക്കാം..  ലോകബാങ്ക് വായ്പ ഇവിടെ എത്രയോ തുച്ഛം. കടക്കാരെന്ന അപമാനഭാരം ഇനി നമുക്കില്ല. നാംറിച്ച്ആയി മാറിയിരിക്കുന്നു. നേതാക്കന്മാർ ആളോഹരി കടത്തെപ്പറ്റി പ്രസംഗിച്ച് ഇനി നമ്മെ അപമാനിക്കാൻ ധൈര്യപ്പെടില്ല. ഈ അവമതിയിൽ നിന്നും ജനതയെ ശ്രീപദ്മനാഭൻ രക്ഷിച്ചിരിക്കുന്നു!
      “! നീ ചില്ലറക്കാരിയല്ലല്ലോ! ഇത്രയും പ്രതീക്ഷിച്ചില്ല.“
      “ഒരു വെടിക്കുള്ളത് ആരുടെ കയ്യിലും കാണും
       സ്വർണ്ണത്തിന് റോക്കറ്റു പോലെ വില കുതിച്ചു കയറുന്ന ഈ ഘട്ടത്തിൽ, ഇനിയും സ്വർണ്ണക്കൂമ്പാരങ്ങളുടെ മായക്കാഴ്ച്ചകൾ കാണിക്കാതെ കാത്തുരക്ഷിക്കണേ ശ്രീപദ്മനഭാ എന്നു മനസ്സിൽ പറഞ്ഞു- മന്ത്രം പോലെ.
                                                             ***********
    Valsan anchampeedika, C.Poyil.P.O.,Pariyaaram,Kannur-670502(Mob:9446 852 882)

Sunday, May 22, 2011

മലയാളിപ്പെണ്ണിന്റെ മാറുന്ന മനോഭാവങ്ങൾ

    
 കോഴിക്കോട്ടെ   സ്റ്റാർ ഹോട്ടലിന്റെ റിസപ്ഷനിലാണ്‌ നാമിപ്പോൾ. മങ്ങിയ വെളിച്ചത്തിൽ ഒരു മെലിഞ്ഞു  വെളുത്ത പെൺകുട്ടി പ്രത്യക്ഷപ്പെട്ടു. കണ്ടാൽ ഒരു എയർ ഹോസ്റ്റസ്സിനെപ്പോലെ. മുഖം പാതി മാത്രമാണ്‌ വെളിയിൽ. കറുത്ത പാന്റും കറുത്ത കോട്ടും കറുത്ത ഷൂസും കഴുത്തൊപ്പം വെട്ടി നിർത്തിയ കറുത്ത മുടിയുമാണ്‌ പ്രഥമദൃഷ്ട്യാ കാണുക. വലതുവശം തിരിഞ്ഞാൽ വെളുത്ത മുഖത്തിന്റെ പാതി കാണാം.ബാക്കി പാതി മുടി പ്രത്യേക രീതിയിലിട്ട് മറച്ചിരിക്കുന്നു. വലതുപാതി മുടി, മുഖം പുറത്തുകാണാനായിപിന്നിൽ മാടിവെച്ചിട്ടുണ്ട്.  ഇടത്തെ കണ്ണും കവിളുമൊക്കെ പാതിമുടിയാൽ മറച്ച് ഒരു വിചിത്ര രീതിയിലുള്ള നടപ്പും നില്പ്പും.  ഹോട്ടലിലെത്തുന്നവരെ സ്വീകരിച്ച് മുറിയിലേക്കാനയിക്കലാണ്‌ ഇവളുടെ ജോലി.
        ഇതാ അവൾ നേരെ വരികയാണ്‌.ഒരു ബ്ളാക് & വൈറ്റ് ചിത്രത്തിന്‌ ജീവൻ വെച്ച പോലെ. 
        ആർ യു വെയിറ്റിങ്ങ് എനിവൺ സാർ?”
        ഉം
        മലയാളക്കരയിൽ ഇംഗ്ളീഷ് പറയുന്നവരോടുള്ള സ്വതസിദ്ധമായ പുഛത്തോടെ മൂളി.ഒറ്റക്കണ്ണു കൊണ്ടുള്ള അവളുടെ നോട്ടം എനിക്കു അരോചകമായിത്തോന്നി. പഴയ പ്രേതസിനിമയിലെ കഥാപാത്രം മുടിയഴിച്ചിട്ട് അതിനിടയിലൂടെ നോക്കും പോലെ.
        പെട്ടെന്നവൾ തലയൊന്നു വെട്ടിച്ചു. മുഖം പൂർണ്ണമായും മൂടാൻ തുടങ്ങിയ മുടിയിഴകളെ വശത്തേക്കൊതുക്കാനായിരുന്നു അത്. ഈ ആക്‌ഷൻ എവിടെയോ പരിചയമുള്ള പോലെ തോന്നി.
        ഒരു ചാനലിലെ റിയാലിറ്റിഷോ അവതാരകയുടെ മുഖം ഓർമയിലെത്തി.അതു തന്നെ ഇത്.  കഴുത്തുളുക്കിയതുപോലെ ഇടക്കിടെ മുഖം വെട്ടിച്ച് മുടി ഒരു വശത്തേക്കാക്കുന്ന ഇന്നത്തെ മലയാളിപ്പെൺകുട്ടികളുടെ റോൾ മോഡൽ.  അല്പം കൂടി കടന്ന കൈയാണിതെന്നു തോന്നി.മുഖം ഒരു ഭാഗം മൂടി ഒറ്റക്കണ്ണു കൊണ്ടുള്ള നോട്ടം!  കാണുന്നവർക്ക് വല്ലാത്ത  അരോചകദൃശ്യം. കൃഷ്ണമണിയില്ലാത്ത കണ്ണുകൊണ്ടു നോക്കുന്നത്ര ഭീതിദമായിരുന്നു ആ കാഴ്ച.         കുളിച്ച് മൂടിയുണക്കി കെട്ടിവെച്ച് തുളസിക്കതിർ ചൂടിയ ശാലീനത മലയാളിപ്പെണ്ണിന്റെ മുഖമുദ്രയാണ്‌.സമൃദ്ധമായ കേശഭാരം സൌന്ദര്യ ലക്ഷണവുമാണിവിടെ.  നിതംബം മറയുന്ന മുടിയുള്ളവൾ ഞങ്ങളുടെയൊക്കെ കൊതിപ്പിക്കുന്ന വധുസങ്കല്പമായിരുന്നു.
         എന്നാൽ വിദേശസ്ത്രീകൾ കഴുത്തൊപ്പം മുടി വെട്ടി ബോബ് ചെയ്യുകയാണ്‌ പതിവ്.  ഇത്
ഹിന്ദി സിനിമകളിലും മറ്റും കണ്ട് അനുകരിച്ച് ഫാഷൻ സങ്കല്പമായി നമ്മുടെ ചാനലുകളിലുമെത്തി.ഈ മാതൃകയാണ്‌ ഫാഷൻ ഭ്രാന്ത് മൂത്ത നമ്മുടെ ചില പുതുതലമുറക്കാരികൾ വികലമായി അനുകരിച്ച് കൊണ്ടുനടക്കുന്നത്.ഭംഗിയായി കെട്ടിയൊതുക്കി വെച്ച മുടി മലയാളിപ്പെണ്ണിന്റെ ആഭിജാത്യമാണ്‌.അതവളുടെ ശാലീനതക്ക് മാറ്റുകൂട്ടുന്നു.
         ഇവിടെ കണ്ട ഈ കഴുത്തുളുക്കിയ പോലുള്ള തലവെട്ടിക്കൽ, മാടിയൊരു വശത്തിടുന്ന ആവർത്തനവിരസമായ  ദൃശ്യം,   ഒറ്റക്കണ്ണുകൊണ്ടുള്ള നോട്ടം - എല്ലാം അരോചകവും വികലവും തന്നെ.നമ്മുടെ പെൺകുട്ടികളിൽ മലയാളിത്തവും നഷ്ടസ്വപ്നമാകുകയാണോ?

Wednesday, January 19, 2011

മൊബൈ ടവറിലെ കിളിക്കുഞ്ഞ്

ഈയിടെ ഒരു പത്രവാത്ത എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരു മൊബൈ ടവറി കിളി കൂടു വെച്ചു. പതിവു പോലെ മുട്ടയിട്ട് അതിന്മേ അടയിരുന്നു. ഇണക മാറിമാറി അടയിരുന്നപ്പോ മുട്ട വിരിഞ്ഞു. പിന്നീടാണ്‌ പൊല്ലാപ്പ് തുടങ്ങിയത്. ഇടക്കിടെ കൂട്ടി നിന്നും അമ്മക്കിളിയുടെ വല്ലാത്ത ശബ്ദത്തിലുള്ള കരച്ചിലുയന്നു കേക്കാ തുടങ്ങി. ഇത് സമീപവാസികുളുടെ ശ്രദ്ധ പിടിച്ചുപറ്റി. ചില പ്രകൃതിസ്നേഹിക കാര്യങ്ങ ഊഹിച്ചെടുത്തു. ടവറിന്റെ ആക്കാരുമായി ബന്ധപ്പെട്ട് കൂട് താഴേക്കെടുത്ത് ഒരു മരത്തി സ്താപിച്ചു. കൂട് പരിശോധിച്ചപ്പോ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്‌ കാണാനിടയായത്

മുട്ട വിരിഞ്ഞിറങ്ങിയ ഒരു കിളിക്കുഞ്ഞിന്‌ രണ്ടു കണ്ണുക ഉണ്ടായിരുന്നില്ല. മറ്റൊന്നിന്റെ ഇരുകാലുകളും തൂവ പോലെ ഒടിഞ്ഞു കിടന്നു. മൂന്നാമത്തേതിനു അമ്മ കൊണ്ടുവരുന്ന ആഹാരം കൊത്തി വിഴുങ്ങാനുള്ള ശേഷിയില്ലായിരുന്നു. അതിന്റെ ശരീരം സദാ കുഴഞ്ഞൂകിടന്നു. ഈ കിളിക്കുഞ്ഞുങ്ങ ഒരാഴ്ച്ചയിലധികം ജീവിച്ചിരുന്നില്ല.

മൊബൈ ടവറി നിന്ന് പ്രസരിക്കുന്ന ശക്തമായ റേഡിയേഷനെപ്പറ്റി.അതിന്റെ കരാളതയെപ്പറ്റി തിരിച്ചറിവു നല്കിയ സംഭവമായിരുന്നു ഇത്. പ്രകൃതി സ്നേഹികളായ അന്വേഷക കണ്ടെത്തിയ മറ്റൊരു വസ്തുത ശ്രദ്ധേയമാണ്‌. ഇതിനു ശേഷം ഈ പ്രദേശങ്ങളിലും തൊട്ടയ പ്രദേശങ്ങളിലും കിളികളുടെ വംശം മൊബൈ ടവറി കൂടു വെച്ചില്ല. ഒരു കിളി അനുഭവിച്ച ദുരന്തത്തെപ്പറ്റി കിളികുലത്തിനാകെ ആപസന്ദേശം കൈമാറിയതാകാം കാരണം. ക്രമേണ ഈ സന്ദേശം പരന്ന് ലോകത്തെവിടെയും കിളിക മൊബൈ ടവറി കൂടു വെക്കാ മടിക്കുമെന്ന കാര്യത്തിക്കമില്ല. മാത്രമല്ല, റേഡിയേഷന്റെ സിഗ്നലുക തിരിച്ചറിയുന്ന പരിസരത്തു നിന്നും പക്ഷിവംശം അകന്നു പോവുകയും ചെയ്തേക്കാം.

മൊബൈ ഫോണിലേക്കുള്ള റേഡിയേഷ പ്രസരണം കണ്ണു കൊണ്ടു കാണാ കഴിയുമായിരുന്നെങ്കി മനുഷ്യ ഇതുമായി അടുക്കാ ധൈര്യപ്പെടുമായിരുന്നില്ലെന്ന് ശാസ്ത്രതലങ്ങളി അഭിപ്രായങ്ങ ഉയന്നു വന്നിരുന്നു. അത്രമാത്രം ശക്തമായ തരംഗങ്ങളാണത്രേ ടവറുകളി നിന്ന് നമ്മുടെ കയ്യിലുള്ള കൊച്ചു ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഏതായാലും മൊബൈ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും വധ്ധിച്ചു കൊണ്ടിരിക്കുകയാണിന്ന്. ഏതൊരു ശാസ്ത്രീയ ഉല്പന്നവും അതിനെപ്പറ്റി ജ്ഞാനവും അവബോധവുമില്ലാത്തവരുടെ കയ്യിലെത്തുമ്പോ ആപ ക്കാരിയും സമൂഹത്തിനു ശാപവുമായി മാറുന്നു എന്നത് ഒരു യാഥാഥ്യമായി നമ്മുടെ മുന്നിലുണ്ട്.

ഇത്രയും പറഞ്ഞത് ശ്രദ്ധേയമായ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കാനാണ്‌. ഈ സംഭവത്തി കിളികുലം അനുവത്തിച്ച രീതിയി നാം നമ്മുടെ സഹജീവികളോട് ഇടപെടാറുണ്ടോ? ഒരാപത്തുണ്ടായപ്പോ പക്ഷിവംശം അവയുടെ ഭാഷയി സഹജീവികക്ക് ഈ ദുരന്തം സംഭവിക്കരുതേയെന്ന പ്രാഥനയോടെ സന്ദേശങ്ങ കൈമാറി. ഭൂമിയുള്ള കാലത്തോളം അവരുടെ വംശപരമ്പര നിലനിത്തണമെന്ന ജൈവബോധം കിളികുലത്തിനുണ്ട്. നാം ഇങ്ങനെയാണോ ഇത്തരം കാര്യങ്ങളോട് പ്രതിസ്പന്ദിക്കാറുള്ളത്?

നമുക്കൊരു ബുദ്ധിമുട്ട് വന്നെന്നിരിക്കട്ടെ. അന്യക്കും ശ്രദ്ധിച്ചില്ലെങ്കി ഇത്തരം വിഷമതക ഉണ്ടാകുമെന്ന് നമുക്കറിയാമെന്നും കരുതുക. നാമെന്താ ചെയ്യുക? ഞാനേതായാലും അനുഭവിച്ചില്ലേ. മറ്റുള്ളവരും അനുഭവിക്കട്ടെ എന്നു കരുതി ചില ചുമ്മാതിരിക്കും. മറ്റു ചില സ്വന്തം കുടുംബാംഗങ്ങക്ക് വിവരം നല്കി മു കരുതലുക നിദേശിക്കും. എന്നാ അപൂവം ചിലരാകട്ടേ ഇനിയിത്തരം വിഷമത ഭൂമിയിലാരും അനുഭവിക്കാനിടവരരുതെന്ന് ഇച്ഛാശക്തിയോടെ ചിന്തിച്ച് ഏവക്കും ബാധകമായ മു കരുത നടപടിക പ്രയോഗത്തി വരുത്തും. മാനവരാശിക്കെല്ലാം തന്നെ നന്മക മാത്രം വരണേയെന്നു ചിന്തിച്ചു ജീവിക്കുന്ന സന്മനസ്കരാണിവ. ഇത്തരക്കാരിലൂടെയാണ്‌ സമൂഹം നിലനി ക്കുന്നത്. ഈ ലോകം നിലനിത്തുന്നതും ഇവരാണ്‌. അതിനാത്തന്നെ പ്രകൃതി ഇത്തരക്കാരെ ആപത്തു വരാതെ നിലനിത്താ ശുഷ്ക്കാന്തി കാണിക്കുന്നത് കാണാം. കാരണം ഇവ പ്രകൃതിയുടെയും സവജീവികുലത്തിന്റെയും കാവലാളുകളാണ്‌.

പ്രകൃതിയുടെ ബന്ധുവിനെ പ്രകൃതി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നതിന്റെ നിരവധി അനുഭവങ്ങ കണ്ടെത്താനാകും. ഇത്തരം തിരിച്ചറിവുകളാണ്‌ നമ്മെ നന്മയുടെ വഴിയിലേക്ക് നയിക്കുക. തീവ്രവാദവും, മതവിവേചനവും മറ്റു മനുഷ്യനിമിത ദുരന്തങ്ങളുമെല്ലാം ഇത്തരമൊരു വ്യവസ്ഥിതിയി കേട്ടുകേവി മാത്രമാകും.