Popular Posts

Tuesday, December 14, 2010

അയ്യപ്പൻ

മ്മയി ഒരു ബലിക്കുറിപ്പ്

ഷങ്ങക്കു മുപ്

ഒരു കോഴിക്കോട ഉച്ചച്ചൂടി വെന്ത്

മിഠായിത്തെരുവിലൂടെ നടന്ന് നടന്ന്

കൂബാറി കാതെറ്റിക്കയറവേ

അതാ വരുന്നൂ അയ്യപ്പ

ഒരു പൊള്ളുന്ന ചിരിയോടെ

പൊള്ളുന്ന കൈ എന്റെ തോളിലമത്തി

കിതച്ചു നിന്നു;

-തണുത്തതെന്തെങ്കിലും കുടിക്കാം

അയ്യപ്പനെ തണുപ്പിക്കാനോ

അയ്യപ്പന്റെ ആളുന്ന തീ കെടുത്താ

ശീതളപാനീയമോ?

അയ്യപ്പ തീയി കുരുത്തവനാ

തീ കൊണ്ടെഴുതുന്നവനാ

തീവിഴുങ്ങിപ്പക്ഷിയാ

അയ്യപ്പ തീവിഴുങ്ങും

തീ അയ്യപ്പനെ വിഴുങ്ങും വരെ....

*******

Friday, October 1, 2010

.ഒടുവിൽ

ഒടുവിൽ....

ചിതയടങ്ങിയതും മക്കൾ,

അമ്മയുടെ അമ്മുവും

പൊന്നുമോനും

സ്വത്ത് പകുത്തെടുത്തു

ഒടുവിൽ,

ഒരു സെന്റ് ബാക്കിയായി-

അമ്മയുടെ ചൂടും ചൂരുമുറഞ്ഞ ഭൂമി

അമ്മയെ അടക്കിയ ഭൂമി

ഇതു പൊതുവായി നിൽക്കട്ടെ

-മകൾ പറഞ്ഞു

ഒരു റോഡ് നഗരത്തിൽ നിന്ന്

പുറപ്പെട്ടിട്ടുണ്ട്,

ഇവിടെയെത്തിയാൽ സെന്റിന്

ലക്ഷങ്ങളാ

-മകൻ പറഞ്ഞു

അങ്ങനെ അമ്മ

നെഞ്ചിൽ ഒരു മതിൽ പേറി കിടന്നു..

****

Thursday, September 2, 2010

നാണം


നാടിന്റെ നാണം

നമുക്ക് വിൽക്കാം

പുഴയെയും വിൽക്കാം

മഴ വിറ്റു തിന്നാം

മാനവും വിൽക്കാം

മനംവിറ്റു വാഴാം

കണ്ടൽ തളിർക്കുന്ന

പച്ച വിൽക്കാം

വണ്ടിൻ കറുപ്പാർന്ന

കാടു വിൽക്കാം

കൊന്നതൻ ചിരിയിലെ

പ്പൊന്നു വിൽക്കാം

ഓണവും വിൽക്കാം

കാണവും വിൽക്കാം

മേടം, വിഷു,ഞാറ്റു-

വേല വിൽക്കാം

മീനം തിളക്കുന്ന

വെയില്‌ വിൽക്കാം

കിണറിലെ വെള്ളവും

കിളിയുടെ പാട്ടും

നിലാവിന്റെ കുളിരും

ധരയുടെ നെഞ്ചിൽ നി-

ന്നുയരുന്ന നിശ്വാസ-

ച്ചുടുകാറ്റും വിൽക്കാം

ചുടലയായ് വേവാം

ഒടുവിൽ നമുക്കൊരു

മഴു തിരിച്ചെറിയാം

ഗോകർണ്ണഭൂമീന്ന്

കന്യാകുമാരിക്ക്

****