Popular Posts

Thursday, September 2, 2010

നാണം


നാടിന്റെ നാണം

നമുക്ക് വിൽക്കാം

പുഴയെയും വിൽക്കാം

മഴ വിറ്റു തിന്നാം

മാനവും വിൽക്കാം

മനംവിറ്റു വാഴാം

കണ്ടൽ തളിർക്കുന്ന

പച്ച വിൽക്കാം

വണ്ടിൻ കറുപ്പാർന്ന

കാടു വിൽക്കാം

കൊന്നതൻ ചിരിയിലെ

പ്പൊന്നു വിൽക്കാം

ഓണവും വിൽക്കാം

കാണവും വിൽക്കാം

മേടം, വിഷു,ഞാറ്റു-

വേല വിൽക്കാം

മീനം തിളക്കുന്ന

വെയില്‌ വിൽക്കാം

കിണറിലെ വെള്ളവും

കിളിയുടെ പാട്ടും

നിലാവിന്റെ കുളിരും

ധരയുടെ നെഞ്ചിൽ നി-

ന്നുയരുന്ന നിശ്വാസ-

ച്ചുടുകാറ്റും വിൽക്കാം

ചുടലയായ് വേവാം

ഒടുവിൽ നമുക്കൊരു

മഴു തിരിച്ചെറിയാം

ഗോകർണ്ണഭൂമീന്ന്

കന്യാകുമാരിക്ക്

****

6 comments:

  1. കൊള്ളാം...നന്നായിരിക്കുന്നു......

    ReplyDelete
  2. കൊള്ളാം.വിറ്റു തിന്നു അവസാനം ആ മഴു
    നെഞ്ചില്‍ ഓങ്ങി ചോര ഇറ്റു നമുക്ക് മരിക്കാം .....

    ReplyDelete
  3. ഒരു നല്ല ‘മഴു’വിന്റെ ശക്തിയുള്ള വരികൾ. ഇന്നത്തെ ജനതയുടെ ലാഭം തേടിയുള്ള മനസ്സ് വായിക്കാം. ആശംസകൾ.....(ഗോകർണ്ണത്തുനിന്ന്...എന്നുമതി. ഭൂമിയെന്നാൽ കന്യാകുമാരിചേർന്നതാവും. ഇപ്പോൾ മലയാളികൾക്ക് കന്യാകുമാരി ഇല്ലെന്നുള്ളത്, ‘പരശുരാമനു’ൾപ്പെടെ നമുക്ക് ഖേദകരം..)

    ReplyDelete
  4. Replies
    1. ഇത് പുതിയ കാലം. മഴുവും മഴയും കൈമോശം വന്ന മലയാളിയുടെ കെടുകാലം.....

      Delete